കയ്പമംഗലം: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തു വന്നപ്പോൾ തീരദേശത്തെ സ്കൂളുകൾക്ക് മികച്ച വിജയം. എടത്തിരുത്തി പഞ്ചാ യത്തിലെ ഏക സർക്കാർ വിദ്യാലയമായ ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി എട്ടാം വർഷവും നൂറുശതമാനം വിജയം നേടി. എടത്തിരുത്തി സൻെറ് ആൻസ് ഹൈസ്കൂൾ, മതിലകം സൻെറ് ജോസഫ് ഹൈസ്കൂൾ, മതിലകം ഒ.എൽ.എഫ്. ഹൈസ്കൂൾ എന്നീ സ്കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു. ചാമക്കാല സ്കൂളിൽ 54 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. മൂന്ന് വിദ്യാർഥികൾ എ പ്ലസ് നേടി. എടത്തിരുത്തി സൻെറ് ആൻസ് സ്കൂളിൽ 170 പേർ പരീക്ഷയെഴുതി 25 പേർ എ പ്ലസ് നേടി. മതിലകം സൻെറ് ജോസഫിൽ 432 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 39 പേർ എ പ്ലസ് നേടി. മതിലകം ഒ.എൽ.എഫ് സ്കൂളിൽ 25 കുട്ടികൾ എപ്ലസ് നേടി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ 353 പേർ പരീക്ഷയെഴുതിയതിൽ രണ്ടുപേരാണ് പരാജയപ്പെട്ടത്. ആറ് േപർ എ പ്ലസ് നേടി. പെരിഞ്ഞനം ആർ.എം.വി.എച്ച് സ്കൂളിൽ 207 കുട്ടികൾ പരീക്ഷയെഴുതിയതിൽ മൂന്ന് പേർ പരാജയപ്പെട്ടു. അഞ്ച് കുട്ടികൾ എപ്ലസ് നേടി. കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിൽ പരീക്ഷയെഴുതിയ 90 കുട്ടികളിൽ നാല് പേർ പരാജയപ്പെട്ടു. മൂന്ന് പേർ എപ്ലസ് നേടി. മരങ്ങൾ വെട്ടിമാറ്റണം പെരിഞ്ഞനം: പഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളും / മരച്ചില്ലകളും കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് വെട്ടി മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു. പിന്നീടുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അവർ ബാധ്യസ്ഥരായിരിക്കുമെന്ന് പെരിഞ്ഞനം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.