തൃശൂർ: 43 കൊല്ലം തിരുവമ്പാടിയുടെ മഠത്തിൽനിന്നുള്ള വരവിൽ പഞ്ചവാദ്യ സംഘാംഗവും 14 വർഷം പ്രമാണിയുമായിരുന്ന അന്നമ് മനട പരമേശ്വരൻ മാരാർക്ക് തിരുവമ്പാടി ദേവസ്വം കമ്മിറ്റിയും പൂരം കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി. 2016ൽ തിരുവമ്പാടിയിൽനിന്ന് വിട്ട പരമേശ്വരൻ മാരാർക്ക് ഇപ്പോഴാണ് യാത്രയയപ്പ് നൽകാനായതെന്ന് ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി പറഞ്ഞു. സർക്കാറിൻെറ പല്ലാവൂർ പുരസ്കാരം ലഭിച്ചതിന് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ഇതോടൊപ്പം ആറ് കലാകാരന്മാർക്ക് സുവർണ പുരസ്കാരം നൽകുകയും ചെയ്തു. തൃക്കൂർ രാജൻ (മദ്ദളം), ചേരാനെല്ലൂർ ശങ്കരൻ കുട്ടി (ഇടന്തല), ചേമ്പാല പീതാംബരൻ (വലന്തല), പേരാമംഗലം ബാലൻ (താളം), വരവൂർ സേതുമാധവൻ, കുട്ടൻ (കൊമ്പ്) എന്നിവർക്കാണ് പുരസ്കാരം നൽകിയത്. തിരുവമ്പാടി പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ പി. സുരേഷ്കുമാർ പൊന്നാട അണിയിക്കുകയും പി. രാധാകൃഷ്ണൻ കൃഷ്ണ ചിത്രം നൽകുകയും ചെയ്തു. പെരുവനം കുട്ടൻ മാരാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.