വധശ്രമം: മൂന്ന് പേര്‍ അറസ്​റ്റില്‍

ഒല്ലൂര്‍: മുന്‍ വൈരാഗ്യത്തിൻെറ പേരിൽ യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ. പുത്തൂര്‍ ചെറുകുന്ന് സ്വദേശി കണ്ണുക്കാടന്‍ വീട്ടില്‍ ഖാദര്‍ എന്ന ലിേൻറാ, ഒല്ലൂര്‍ സ്വദേശി തെക്കേക്കര വീട്ടില്‍ അയ്യന്‍ എന്ന ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പുത്തൂര്‍ സൻെററില്‍ പുത്തൂര്‍ സ്വദേശി പ്രതീഷിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. ലിേൻറായെ മർദിച്ച സംഭവത്തില്‍ പ്രതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമവും, പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളാണിവർ. ഒല്ലൂര്‍ എസ്.ഐ. സിദ്ദീഖ് അബ്ദുൽ ഖാദര്‍, എസ്. സിനോജ്, കെ. ഉമ്മര്‍, സി.പി.ഒ മാരായ ഫൈസല്‍, അലന്‍ ആൻറണി, നവീന്‍, അനീഷ്, സനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍കൂടി പിടിയിലാവാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.