തൃശൂർ: പുരുഷാധിപത്യത്തിനു മുന്നിൽ മുട്ടു മടക്കില്ലെന്ന് പ്രഖ്യാപനത്തോടെ നെഞ്ച് വിരിച്ച് നടന്നു നീങ്ങുന്ന സ ീതയെ അരങ്ങിലെത്തിച്ച് കലാമണ്ഡലം അശ്വതി ശങ്കർലാൽ അവതരിപ്പിച്ച 'സീതായനം' മോഹിനിയാട്ടം സ്ത്രീകൾക്ക് അഭിമാനമായി. റീജനൽ തിയറ്ററിൽ േപ്രക്ഷകരുടെ മുക്തകണ്ഠം പ്രശംസയും ഏറ്റുവാങ്ങി. പരിശുദ്ധയാണെന്ന് ബോധ്യപ്പെടുത്താൻ അഗ്നിശുദ്ധി വരുത്താൻ ആവശ്യപ്പെടുന്ന രാമനോട് 'അഗ്നിശുദ്ധി വരുത്താൻ ഒരുക്കമല്ലീ ജാനകി' എന്ന് മുഖത്തടിച്ച പോലെ പറഞ്ഞ് നടന്നു നീങ്ങുകയാണ് അരങ്ങിലെ സീത. 'സീതായനം അഭിമാന ജീവിതം' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണിത്. അഗ്നിശുദ്ധി വരുത്താൻ രാമൻ ആവശ്യപ്പെട്ട ഘട്ടത്തിൽ തകർന്നു പോകുന്നുണ്ട് സീത. പക്ഷേ, 'പെയ്തിറങ്ങിയ കണ്ണീർ മേഘങ്ങൾ തുടച്ചെറിഞ്ഞ് അഗ്നിയായ്' സീത ജ്വലിച്ചു. 'നൃപൻ എന്നാൽ കേവലം അധികാരിയല്ലെന്നും ഭാര്യ വെറും ദാസിയല്ലെന്നും ഓർക്കണ'മെന്ന് സീത രാമൻെറ മുഖത്തു നോക്കി പറയുന്നു. തുടർന്നാണ് അഭിമാനത്തോടെ സീതായനം നടത്തുന്നത്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട അവതരണത്തിൽ കലാമണ്ഡലത്തിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനികളായ ആർദ്ര വിജയൻ, സി.ജെ. ദേവീകൃഷ്ണ, ശയന സുരേഷ്, ദേവീകൃഷ്ണ, കിരൺ കൃഷ്ണ എന്നിവരും സഹ നർത്തകരായി. മണിപ്രവാളത്തിന് പകരം വായ്പ്പാട്ട് മലയാളത്തിലായത് ആശയം എളുപ്പത്തിൽ ഗ്രഹിക്കാൻ സഹായിച്ചു. സോബിൻ മഴവീടിേൻറതായിരുന്നു വരികൾ. വയലിൻ വായിച്ച വയലാ രാജേന്ദ്രൻ സംഗീതമേകി. ഭർത്താവ് ഉദയ ശങ്കർലാൽ നാട്ടുവാങ്കമായി. കുറുമശേരി വേണു മൃദംഗവും ആർ.എൽ.വി. ബിജു വീണയും അരുൺദാസ് ശ്രുതിലയ ഇടയ്ക്കയും വായിച്ചു. േജാസ് കോശി വെളിച്ചം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.