എരുമപ്പെട്ടി: മരത്തംകോട് മേരിമാത കത്തോലിക്ക പള്ളിയിലെ ഇടവകദിനാഘോഷത്തിൻെറ പള്ളി വികാരി ഫാ. ടെഡ്‌സ് കുന്നപ്പിള്ളി നിര്‍വഹിച്ചു. രഞ്ജി മണ്ടുമ്പാല്‍, ജെയിംസ് വടക്കന്‍, ജിജോ ചാഴൂര്‍, ഡോ. ജോണ്‍സന്‍ ആളൂര്‍, എം.പി. സിജോ, ബെസ്റ്റിന്‍ ആൻറണി, പ്രീത വില്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഇടവകദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ കലാ-കായിക-സാഹിത്യ മത്സരങ്ങള്‍ നടത്തും. തയ്യൂർ ഗവ. ഹൈസ്കൂളിൽ നൂറ് ശതമാനമാണ് വിജയം എരുമപ്പെട്ടി: തയ്യൂർ ഗവ. ഹൈസ്കൂളിൽ നൂറ് ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 55 പേരും വിജയിച്ചു. 1917 ലും ഈ സർക്കാർ വിദ്യാലയം നൂറ് ശതമാനം വിജയം നേടിയിരുന്നു. കഴിഞ്ഞ വർഷം ഒരു വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നതിനാൽ സ്കൂളിന് നൂറു ശതമാനം വിജയം നഷ്ടപ്പെട്ടിരുന്നു. ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 96 ശതമാനം വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷവും 96 ശതമാനമായിരുന്നു വിജയം. ഈ വർഷം പരീക്ഷ എഴുതിയ 623ൽ 596 പേർ വിജയിച്ചു. 21 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. വേലൂർ ഗവ.ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ 99 ശതമാനം വിദ്യാർഥികൾ വിജയിച്ചു. പരീക്ഷ എഴുതിയ 167 പേരിൽ 165 പേർ വിജയിച്ചു.മൂന്നുപേർ മുഴുവൻ വിഷയങ്ങളിലും എ - പ്ലസ് നേടി. കഴിഞ്ഞ വർഷം സ്കൂളിലെ വിജയശതമനം നൂറായിരുന്നു. വേലൂർ ഗവ.ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 96 ശതമാനം പേർ വിജയിച്ചു. പരീക്ഷ എഴുതിയ 235 പേരിൽ 225 പേർ വിജയിച്ചു. അഞ്ചുപേർ മുഴുവൻ വിഷയങ്ങളിലും എ - പ്ലസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.