അകാലത്തിൽ പൊലിഞ്ഞ മിഥുനും വിജയിച്ചു

എറിയാട്: കെ.വി.എച്ച്.എസ് സ്കൂൾ എസ്.എസ്.എൽ.സിക്ക് നൂറുമേനി വിജയം കൊയ്തതിൻെറ ആഹ്ലാദത്തിനിടയിലും നീറുന്ന ഓർമയായി മിഥുൻ കൃഷ്ണ. ഇവിടെ പരീക്ഷയെഴുതി ഫലം കാത്തിരുന്ന 212 പേരിൽ ഒരാളായ തൊടാത്ര സുനിലിൻെറ മകൻ മിഥുൻകൃഷ്ണ ബുധനാഴ്ചയാണ് ബൈക്കപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പരീക്ഷാഫലം വരുമ്പോൾ വിജയികളിൽ മിഥുൻ കൃഷ്ണയും ഉണ്ടായിരുന്നു. പ്രിയ മകൻെറ അകാലത്തിലുണ്ടായ വേർപാട് തീർത്ത കണ്ണീരുണങ്ങും മുമ്പ് പരീക്ഷഫലമെത്തിയപ്പോൾ മാതാപിതാക്കൾക്കും സ്കൂളിലെ അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ തീരാത്ത നൊമ്പരമായി. ബുധനാഴ്ച മറ്റൊരാളുടെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്ക് മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മിഥുൻ കൃഷ്ണ മരിച്ചത്. മിഥുൻ പഠിച്ചിരുന്ന സ്കൂളിന് കിഴക്ക് ഗ്രാമീണ ന്യായാലയത്തിന് മുന്നിലായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.