രണ്ടാംറാങ്ക് നേടി സിറിൻക്സ

പുതുക്കാട്: വരന്തരപ്പിള്ളി മുപ്ലിയം വിമല്‍ ജ്യോതി സെന്‍ട്രല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിറിന്‍ക്‌സ സ േവ്യർ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. 500ല്‍ 498 മാര്‍ക്കാണ് സിറിൻക്സ നേടിയത്. ഭാവിയിൽ ശാസ്ത്രജ്ഞയാകാന്‍ മോഹിക്കുന്ന സിറിന്‍ക്‌സക്ക് പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ് എടുക്കാനാണ് ഉദ്ദേശ്യം. ഫിസിക്സാണ് ഇഷ്ട വിഷയം. പഠനത്തോടൊപ്പം സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റായും പ്രവര്‍ത്തിച്ചിരുന്നു. വിദേശത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ചെങ്ങാലൂര്‍ പൂക്കോടന്‍ സേവ്യറിൻെറയും റിേൻറായുടെയും മകളാണ് സിറിന്‍ക്‌സ. മെറിക്‌സ, ആന്‍ഡ്രിക്‌സ എന്നിവരാണ് സിറിന്‍ക്‌സയുടെ സഹോദരങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.