പൂരമെത്തും മുമ്പേ, ആ സൗമ്യമുഖം യാത്രയായി

തൃശൂർ: കൃഷ്ണൻകുട്ടി മേനോൻ എന്ന് പറഞ്ഞാൽ ചിലപ്പോഴൊന്ന് സംശയിക്കും. ''കെ.കെ.മേനോൻ'' എന്ന് പറഞ്ഞാൽ തൃശൂരിന് ചിരപരിച ിതം. പ്രസന്നമാർന്ന ആ മുഖം തൃശൂരിൻെറ സർവതലങ്ങളിലും ദിവസേന ഒരു തവണയെങ്കിലും കാണാതിരിക്കില്ല. ആരോഗ്യാവസ്ഥ പ്രതികൂലമായിരുന്നിട്ടും സമീപകാലം വരെ തൃശൂർ പൂരത്തിൻെറ മുഖ്യ സംഘാടകനായിരുന്നു കെ.കെ.മേനോൻ. പാറമേക്കാവ് ദേവസ്വത്തിൻെറ ഭാരവാഹി സ്ഥാനത്ത് ഏറക്കാലം സജീവമായിരുന്നതിനൊപ്പം തൃശൂരിൻെറ സാമൂഹിക സാംസ്കാരിക രംഗത്തും നിറഞ്ഞു നിന്നു. പ്രതിസന്ധിയിലൂടെ നീങ്ങിയ പൂരനാളുകളിലും മേനോൻെറ മുഖത്തെ ചിരിക്ക് മാത്രം മാറ്റമുണ്ടായിരുന്നില്ല. കാരുണ്യ സേവന രംഗത്തും സജീവമായിരുന്നു മേനോൻ. മറ്റൊരു പൂരക്കാലത്ത് പൂരം പടിവാതിൽക്കലെത്തി നിൽക്കെയാണ് ഒരു കാലത്തിൻെറ പൂരനായകൻ പൂരനഗരിയോട് യാത്ര പറയുന്നതെന്നത് കാലം കരുതിവെച്ചത് തന്നെയാവാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.