ഉദ്യോഗസ്ഥർ അധികാരങ്ങൾ ദുർവിനിയോഗം െചയ്യുന്നു; മേയറുടെ കത്ത് പുറത്ത്

തൃശൂർ: ഉദ്യോഗസ്ഥർ ഇല്ലാത്ത അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥർ ചുമതല നിർവഹിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മേയർ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത്. കോർപറേഷൻ അഡീഷനൽ സെക്രട്ടറിയും ഒരു വിഭാഗം ഉദ്യാഗസ്ഥരും ഇലാത്ത അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുന്നുവെന്ന് മേയർ കത്തിൽ വ്യക്തമാക്കുന്നു. 2019 എപ്രിൽ 29 നാണ് മേയർ കുറിപ്പ് നൽകിയത്. വിഷയം ഒതുക്കിത്തീർക്കാൻ ശ്രമം ആരഭിച്ചതോടെ സെക്രട്ടറി കുറിപ്പ് നമ്പറിട്ട് ഫയലാക്കി സെക്ഷനിലേക്ക് കൈമാറിയിരിക്കുകയാണ്. കേവല ഭൂരിപക്ഷമില്ലാതെ സി.പി.എം നിയന്ത്രണത്തിൽ ഇടതുമുന്നണിയാണ് കോർപറേഷൻ ഭരിക്കുന്നത്. ഭരണമേറ്റതു മുതൽ വിവാദങ്ങളിലൂടെയാണ് കോർപറേഷൻ ഭരണം. സി.പി.എം ജില്ല കമ്മിറ്റിയംഗം കൂടിയായ വർഗീസ് കണ്ടംകുളത്തി ആണ് കോർപറേഷൻ ഭരണം നിയന്ത്രിക്കുന്നത്. വർഗീസിൻെറ ഏകപക്ഷീയ നടപടിയാണ് ഭരണത്തിലെന്ന് സി.പി.എമ്മിൽ ഒരു വിഭാഗത്തിനും ആക്ഷേപമുണ്ടെങ്കിലും, ഭരണം കൊണ്ടുപോകുന്ന ചുമതലക്കാരൻ എന്ന നിലയിൽ സി.പി.എം ജില്ല നേതൃത്വം വർഗീസിനൊപ്പമാണ്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മേയർ രേഖാമൂലം കുറിപ്പ് സെക്രട്ടറിക്ക് നൽകുന്നത്. ഉദ്യാഗസ്ഥരിൽ മേയർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിൻെറ വ്യക്തമായ തെളിവാണ് മേയറുടെ സെക്രട്ടറിക്കുള്ള കുറിപ്പെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഉദ്യാഗസ്ഥരെ നിയന്തിക്കുന്നതും അനുസരിപ്പിക്കുന്നതും സി.പി.എം നേതൃത്വമാണെന്നും ഡി.സി.സി ജനറൽ െസക്രട്ടറിയും കൗൺസിലറുമായ എ.പ്രസാദ് കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.