രാജാജിയുടെ വിജയത്തിന് മെഗാ തിരുവാതിര

പാവറട്ടി: ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസിൻെറ വിജയത്തിന് മെഗാ തിരുവാതിര അവതരിപ്പിച്ചു. ഏഴ് മുതൽ 75 വയസ്സ് വരെയുള്ള നൂറ് കണക്കിന് ഇടതുപക്ഷ മഹിള പ്രവർത്തകരാണ് തിരുവാതിരക്കളിയിൽ അണിനിരന്നത്. തിരുവാതിര പാട്ടിൻെറ ഈണത്തിൽ തെരഞ്ഞെടുപ്പ് ഗാനം ചിട്ടപ്പെടുത്തി താളത്തിനൊത്ത് ചുവട് വെച്ച മഹിളകൾ പ്രചാരണ തന്ത്രത്തിൻെറ വേറിട്ട മുഖമായി മാറി. സീമ ഉണ്ണികൃഷ്ണൻ, ബിന്ദു സത്യൻ, ഷാലിമ, രതീഷ് പ്രകാശൻ, ശ്രീദേവി ജയരാജ്, ക്യാപ്റ്റൻ ഗീതാ ഭരതൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാതിര അവതരിപ്പിച്ചത്. പുവ്വത്തൂർ - പേനകം റോഡിലെ ഗ്രൗണ്ടിൽ എൽ.ഡി.എഫ് അന്നകര മേഖല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ആർ. സുഗുണൻ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം ചെയർമാൻ ടി.വി. ഹരിദാസൻ, സി.ഐ.ടി.യു മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പി.ആർ. കൃഷ്ണൻ, സി.പി.ഐ ജില്ല എക്സി. അംഗം എൻ.കെ. സുബ്രഹ്മണ്യൻ, വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.