കാഞ്ഞാണി: തച്ചംകുളത്തിൽ ജലസമൃദ്ധിയുടെ വേലിയേറ്റം സൃഷ്ടിച്ച് നാട്ടുകാരുടെ കൂട്ടായ്മ. മണലൂർ പഞ്ചായത്ത് ഏഴാം വ ാർഡിലെ 20 സെേൻറാളം വിസ്തൃതിയുള്ള കുളം രണ്ടര ലക്ഷം രൂപ ചെലവഴിച്ച് കാനയും കൾവർട്ടും നിർമിച്ച് കാഞ്ഞാണി ഇറിഗേഷനിൽ നിന്നുള്ള ശുദ്ധജലമെത്തിച്ചാണ് നിറച്ചത്. വാർഡ് അംഗം സി.ആർ. രമേഷിൻെറ നേതൃത്വത്തിൽ പ്രദേശത്തെ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും ചെറുപ്പക്കാരും കുളത്തിലെ ചണ്ടിയുൾപ്പടെയുള്ള അഴുക്കുകളെല്ലാം നീക്കി. മറ്റ് വാർഡുകളിൽ നിന്നുള്ളവരും കുളം ഉപയോഗിക്കാനെത്തിയതോടെ കുളകടവും സജീവമായി. സ്കൂൾ അടച്ചതോടെ നീന്തൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുമുണ്ട്. 25 ഓളം കുടുംബങ്ങൾക്കാണ് കുളം സഹായകരമായത്. നടുവിൽക്കരയിൽ പടക്കത്തിനേക്കാൾ വില വെള്ളത്തിന് വാടാനപ്പള്ളി: നടുവിൽക്കരയുടെ തീരങ്ങളിലെ വീടുകളിൽ കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. വിഷുവിന് വെള്ളത്തിന് വലയുകയാണ് ഇവിടുത്തുകാർ. ശേഖരിച്ചവെള്ളവും കഴിഞ്ഞതോടെ പ്രദേശവാസികൾ രണ്ടും മൂന്നും തവണയാണ് പണം മുടക്കി വെള്ളം കൊണ്ടുവന്നത്. ഒറ്റ തവണ രണ്ട് ടാങ്ക് വെച്ച് 1,000 രൂപ മുടക്കിയാണ് വെള്ളം കൊണ്ടുവരുന്നത്. മിക്ക വീടുകളിലും വെള്ളം കഴിഞ്ഞു. വിഷുവിന് പടക്കവും മൽസ്യവും മാംസവും വാങ്ങുന്നതിന് പുറമെ വെള്ളത്തിനും നല്ലൊരു തുക മുടക്കേണ്ട ഗതികേടിലാണ് ഗ്രാമവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.