കൊടുങ്ങല്ലൂർ: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം ശ്രീനാരായണപുരത്തെ നെൽപിണി ഗ്രാമം അനുസ്മരിച്ചു. നെൽപിണി സ്വേദശിയായ സ്വാതന്ത്ര്യ സമര സേനാനി പി. വാസുദേവൻനായരെ സ്മരിച്ച് അദ്ദേഹത്തിൻെറ വീട്ടുമുറ്റത്ത് മക്കളായ പത്മിനിയും വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. പി. കേശവൻനായർ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ വേദിയൊരുക്കിയ അനുസ്മരണ ചടങ്ങിൽ നോവലിസ്റ്റും മുൻ സൈനികനുമായ ടി.കെ. ഗംഗാധരൻ 'ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറ് വർഷങ്ങൾ'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പി.പി. കേശവൻനായർ അനുസ്മരണം സോജേഷ് പഴൂപറമ്പിൽ നിർവഹിച്ചു. സോമൻ താമരകുളം അധ്യക്ഷത വഹിച്ചു. എ.ജി. തിലകൻ സ്വാഗതവും ടി.കെ. ശക്തിധരൻ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ ഗോപീകൃഷ്ണ, ഫാത്തിമ ഫർസാന, ടി.പി. കീർത്തന എന്നിവർ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. ഷൈലൻ, പി.ബി. േമാഹനൻ, പി. വസന്തകുമാർ എന്നിവർ സമ്മാന ദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.