തൃശൂർ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്ന മിഷന്‍ ഗഗന്‍യാന്‍ ബഹിരാകാശ പേടകത്തിൻെറ ആദ്യ മാതൃക തൃശൂർ പൂരം പ്രദര്‍ശനത്തിൽ. ഇന്ത്യയുടെ ബഹിരാകാശ വളര്‍ച്ചയുടെ ചരിത്രം വിശദമാക്കുന്ന ഐ.എസ്.ആര്‍.ഒ പവലിയനിലാണ് ഇത്. ക്രൂ എസ്‌കേപ് സിസ്റ്റം, സ്‌പെയ്‌സ് സ്യൂട്ട് എന്നിവയുടെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2022 ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിടുന്ന പേടകത്തില്‍ ഒരേസമയം മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം. 2020ലും 21ലും മനുഷ്യനില്ലാതെ പേടകങ്ങള്‍ വിക്ഷേപിച്ച് 2021 അവസാനമോ 2022 ലോ മനുഷ്യനെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് മിഷന്‍ ഗഗന്‍യാനിലൂടെ ലക്ഷ്യമിടുന്നത്. ഏഴ് ദിവസം ഈ യാത്രികന്‍ ബഹിരാകാശത്ത് തങ്ങും. ദൗത്യം വിജയകരമായാല്‍ ഇന്ത്യ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ ശക്തിയാകും. ജി.എസ്.എൽ.വി മാര്‍ക്ക് തേർഡ് റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഈ റോക്കറ്റിൻെറ മാതൃകയും പവലിയനില്‍ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.