പ്രമുഖരുടെയടുത്ത്​ ഓടിയെത്തി പ്രതാപൻ

തൃശൂര്‍: പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും യു.ഡി.എഫ് സ്ഥാനാർഥി ടി.എന്‍. പ്രതാപൻെറ പര്യടനം. രാവിലെ തളിക്കുളത്ത് മരണ വീട് സന്ദര്‍ശിച്ച ശേഷം തൃശൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് അവലോകനം. തുടര്‍ന്ന് ചേര്‍പ്പില്‍ വേട്ടുവ മഹാസഭ സംഘടിപ്പിച്ച അംബേദ്കര്‍ ജന്മദിനാഘോഷം. മേള കുലപതി പത്മശ്രീ കുട്ടന്‍മാരാരെ വീട്ടില്‍ ചെന്നു അനുഗ്രഹം തേടി. കുടുംബ സമേതം പൊന്നാടയിട്ടു സ്ഥാനാർഥിയെ സ്വീകരിച്ചു. വിഷുക്കൈനീട്ടം നല്‍കി വിജയിച്ചുവരട്ടെ എന്നാശംസിച്ചു കുട്ടന്‍മാരാര്‍ സ്ഥാനാർഥിയെ യാത്രയാക്കി. നാട്ടുകാരോട് വോട്ടു ചോദിച്ചു മേള വിദ്വാന്‍ പെരുവനം സതീശന്‍മാരാരുടെ വീടും സന്ദര്‍ശിച്ചു. സതീശന്‍മാരാരും മകന്‍ യദു എസ്. മാരാരും ചേര്‍ന്ന് സ്വീകരിച്ചു. വിഷു ആശംസ കാര്‍ഡ് നല്‍കി സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. നാട്ടുകാരോട് വോട്ടഭ്യർഥിച്ച് പുതുക്കാട് മണ്ഡലങ്ങളിലേക്ക് വരന്തരപ്പള്ളി സ​െൻറ് അസംപ്ഷന്‍ ചര്‍ച്ച്, സൻെറ് പയസ് കോണ്‍വൻറ് തുടങ്ങി മണ്ഡലത്തിലെ വിവിധ മത സ്ഥാപനങ്ങളിലും പ്രതാപന്‍ പര്യടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.