തൃശൂർ: ആശയങ്ങൾ ഏതായാലും അതിൻെറ പ്രായോഗികതക്കാണ് പ്രാധാന്യം എന്ന് സുരേഷ് ഗോപി. ഡോ. അംബേദ്കരുടെ ആശയങ്ങൾക്ക് ഇന് നത്തെ സമൂഹത്തിൽ വളരെയേറെ പ്രാധാന്യം ഉണ്ട്. പക്ഷേ, ആശയങ്ങളെ ആശയങ്ങളായി നിലനിർത്താതെ അത് പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിലായിരിക്കണം ഭരണാധികാരികളുടെ ശ്രദ്ധ. അംബേദ്ക്കർ ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി അയ്യന്തോൾ തൃക്കുമാരാകുടം കോളനിയിൽ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, ജില്ല വൈസ് പ്രസിഡൻറ് രവികുമാർ ഉപ്പത്ത്, ജില്ല സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു, സജിത് നായർ, എ.എം. മനീഷ്, എം.എസ്. നവീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.