കൊടുങ്ങല്ലൂർ: കേരള സംഘടിപ്പിച്ചു. കൃത്യ നിർവഹണത്തിനിടെ മരണപ്പെട്ട സേനാംഗങ്ങൾക്ക് പുഷ്പാഞ്ജലിയർപ്പിച്ച് രക ്തസക്ഷി സ്മരണേയാടെയാണ് ചടങ്ങ് തുടങ്ങിയത്. ജില്ലാ ഫയർ ഒാഫിസർ കെ.എം. അഷറഫ് അലി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്്റ്റേഷൻ ഒാഫിസർ കെ.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ലീഡിങ് ഫയർമെൻ എം.എസ്. സുധൻ, കെ.വി. ഷിജിൽ, പി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ഫയർ സർവിസ് വാഹനങ്ങൾ അലങ്കരിച്ച് രാവിലെ ഒമ്പതിന് റോഡ്ഷോയും ബോധവത്ക്കരണ ക്ലാസും പ്രദർശനവം നടത്തി. ഉഴുവത്ത് കടവിലെ നിലയത്തിൽ ഫയർ സർവിസ് ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. വാരാചാരണത്തിൻെറ ഭാഗമായി വിവിധയിടങ്ങളിൽ സുരക്ഷ ലഘുലേഖ വിതരണവും, ബോധവത്ക്കരണ ക്ലാസും നടത്തും. 17ന് നിലയത്തിൽ വെച്ച് കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തും. ഫോൺ: 04802802101,949790055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.