യൂസഫലി കേച്ചേരി ദേശീയ ബോധമുള്ള കവി -ജോൺപോൾ

തൃശൂർ: യൂസഫലി കേച്ചേരി ദേശീയ ബോധമുള്ള കവിയാണെന്ന് തിരക്കഥാകൃത്ത് ജോൺപോൾ. സംസ്കാര സാഹിതി ജില്ല കമ്മിറ്റി സംഘടി പ്പിച്ച യൂസഫലി കേച്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. സംസ്കാര സാഹിതി ജില്ല ചെയർമാൻ ഡോ. അജിതൻ മേനോത്ത് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ബി. മുരളിക്ക് യൂസഫലി കേച്ചേരി സാഹിതി അവാർഡ് ജോൺപോൾ സമ്മാനിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, എൻ. ശ്രീകുമാർ, എൽദോ പൂക്കുന്നേൽ, ബി. മുരളി, ജെയിംസ് കുറ്റിക്കാട് എന്നിവർ സംസാരിച്ചു. ശശികുമാർ കൊടയ്ക്കാടത്ത്, ജോസഫ് പൂമല, മോഹൻദാസ് ചെറുതുരുത്തി, ഹരി ഇരിങ്ങാലക്കുട, ഉണ്ണികൃഷ്ണൻ ചേർപ്പ്, ശശി വാറണാട്ട്, ടി.ടി. വർഗീസ്, പ്രഫ. ലിസി ഫ്രാൻസീസ്, വി.െക. മോഹനൻ എന്നിവർ സംസാരിച്ചു. അനുസ്മരിച്ചു തൃശൂർ: ജില്ല ഇന്ദിരാജി സ്റ്റഡി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ കവി യൂസഫലി കേച്ചേരിയെ അനുസ്മരിച്ചു. യൂസഫലിയുടെ ഗാനങ്ങൾ സമർപ്പിച്ചായിരുന്നു അനുസ്മരണം. കെ.എം. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് സി.എൻ. ഗോവിന്ദൻകുട്ടി സ്മൃതിദീപം തെളിച്ചു. കെ.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംഗീത കോളജ് പ്രിൻസിപ്പൽ കിഴക്കിനിയേടത്ത് രവീന്ദ്രൻ, സി.കെ. സുബ്രഹ്മണ്യൻ, ജാസിൻ കൂർക്കഞ്ചേരി എന്നിവർ ഗാനാർപ്പണം നടത്തി. സുബൈദ മുഹമ്മദ്, സുമതി കാര്യാട്ടുകര, രാധ ഇൻഡോർ, ജലീൽ, സദാനന്ദൻ കുറ്റിക്കാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.