തൃശൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷെൻറ ഏഴാമത് തൃശൂർ ജില്ല ഫുട്ബാൾ മേള പാലസ് ഗ്രൗണ്ടിൽ കല്യാൺ സിൽക്സ് ഗ്രൂപ്പ് ചെയർമാർ ടി.എസ്. പട്ടാഭിരാമൻ കിക്കോഫ് ചെയ്തു. ജില്ല പ്രസിഡൻറ് ജനീഷ് പാമ്പുരിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാക്കേഴ്സ് ക്ലബ് സെക്രട്ടറി രഞ്ജി ജോൺ മഞ്ഞില കളിക്കാരെ പരിചയപ്പെട്ടു. ജില്ല സെക്രട്ടറി മധുസൂദനൻ, ജില്ല ട്രഷറർ സുബിൻ ചെറുതുരുത്തി, സംസ്ഥാന ഫോട്ടോ കബ് കോ ഒാഡിനേറ്റർ സജീവ് സദിനി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.വി. ശിവാനന്ദൻ, ജിനേഷ് ഗോപി, ജില്ല വൈസ് പ്രസിഡൻറ് ജോസ് പൊന്തേക്കൻ, ജില്ല പി.ആർ.ഒ മണി ചെറുതുരുത്തി, ജില്ല സ്പോട്സ് ചെയർമാർ ബിജു ചാവക്കാട്, കൺവീനർ ജോജോ മാടാവന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.