50 കിലോ നിരോധിത പുകയില ഉൽപന്നം പിടികൂടി

തൃശൂർ: ട്രെയിനിൽ കടത്തിയിരുന്ന ഹാൻസ് അടക്കം 50 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. ഒഡിഷ സ്വദേശികളായ മോഹൻ ഭദ്ര,സുധീര ഭദ്ര എന്നിവരെ കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തൃശൂരിൽ എത്തിയ ഇൻറർസിറ്റി എക്സ്പ്രസിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരുലക്ഷം വിലമതിക്കുന്ന ഉൽപന്നമാണിത്. ആലപ്പുഴയിലെ മൊത്ത കച്ചവടക്കാർക്ക് എത്തിക്കാനായി കൊണ്ടുപോകുകയായിരുന്നുവെന്ന് പിടിയിലായവർ മൊഴിനൽകി. പുകയില ഉൽപന്നം എത്തിച്ചാൽ10,000 രൂപയാണ് പ്രതിഫലമെന്ന് പിടികൂടിയവർ പറഞ്ഞു. ഇത്തരത്തിൽ സ്ഥിരമായി എത്തിച്ചുനൽകുന്ന സംഘം പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് സ്പെഷൽ സ്ക്വാഡും റെയിൽവേ ക്രൈം ഇൻറലിജൻസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എസ്.ഷാജിയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഒാഫിസർ വി.എ. ഉമർ, സി.ഇ.ഒ സന്തോഷ്, ആർ.പി.എഫ് ക്രൈം സ്ക്വാഡ് സി.പി.ഒ പ്രദീപ്, ഡാവിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.