കെ.ഡബ്ല്യു.ജെ പുരസ്​കാരം മേഘാലയ സിനിമ 'മ അമ'ക്ക്

തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി‍​െൻറ ഭാഗമായി നൽകുന്ന കെ.ഡബ്ല്യു.ജെ പുരസ്കാരത്തിന് മേഘാലയ സിനിമ 'മ അമ' അർഹമായതായി ജൂറി ചെയർമാൻ ഗിരീഷ് കാസറവള്ളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഗാരോ ഭാഷയിലുള്ള സിനിമയുടെ സംവിധായകൻ ഡൊമിനിക് മേഗം സാഗ്മയാണ്. ജോനോകി എന്ന സിനിമയുടെ സംവിധായകൻ ആദിത്യ വിക്രമിനെ ജൂറി പ്രത്യേകം പരാമർശിച്ചു. ഡോ. ജാനകി, ഫൗസിയ ഫാത്തിമ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. കഥപറയുന്നതിന് സംവിധായകൻ സ്വീകരിച്ച നൂതന രീതിയും ഒരു ഗ്രാമം മുഴുവൻ ഒത്തൊരുമയോടെ ഒരു സിനിമക്കുവേണ്ടി പ്രവർത്തിക്കുകയെന്ന അപൂർവതയുമാണ് 'മ അമ'ക്ക് പുരസ്കാരം നേടിക്കൊടുത്തതെന്ന് ഗിരീഷ് കാസറവള്ളി അറിയിച്ചു. മേളയുടെ സമാപന ദിവസമായ ഇന്ന് രവികൃഷ്ണ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ പുരസ്കാരം വിതരണം ചെയ്യും. ഫെസ്റ്റിവെൽ ഡയറക്ടർ ടി. കൃഷ്ണനുണ്ണി, എക്സിക്യുട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.