തൃശൂർ: ശ്രീകേരളവർമ്മ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളോട് വിവേചനം പാടില്ലെന്നും രാത്രി സെക്കൻഡ് ഷോ സിനിമ കാണാൻ പോകുന്നത് ഉൾപ്പെടെ കാര്യങ്ങൾക്ക് അനുമതി നൽകണമെന്നുമുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോളജിൽ ബുധനാഴ്ച രാത്രി പെൺകുട്ടികളുടെ പ്രതിഷേധം. ഹോസ്റ്റൽ വൈകീട്ട് ആറിന് അടക്കും. അതിനകം പെൺകുട്ടികൾ ഹോസ്റ്റലിൽ എത്തണം എന്നായിരുന്നു വ്യവസ്ഥ. ഇതിനെതിരെ വിദ്യാർഥിനി സമർപ്പിച്ച ഹരജയിലാണ് കഴിഞ്ഞ ദിവസം ൈഹകോടതി ഉത്തരവുണ്ടായത്. ആൺകുട്ടികൾക്കുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് നിഷേധിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് കോളജ് അധികൃതർ നടപ്പാക്കിയിട്ടില്ല. കോളജിെൻറ നടത്തിപ്പുകാരായ െകാച്ചിൻ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവൂ എന്നാണ് പ്രിൻസിപ്പലിെൻറ നിലപാട്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് ഹോസ്റ്റലിനെ അന്തേവാസിനികൾ ഒന്നടങ്കം കോളജ് കാമ്പസിൽ പാട്ടുപാടി പ്രതിഷേധിക്കുകയായിരുന്നു. ഹോസ്റ്റലിെൻറ ചുമതലയുള്ള അധ്യാപിക സിന്ധു പെൺകുട്ടികളുമായി സംസാരിക്കുകയും വ്യാഴാഴ്ച പ്രിൻസിപ്പലുമായി ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താമെന്ന് ധാരണയാവുകയും ചെയ്തതിനെത്തുടർന്ന് എട്ട് മണി കഴിഞ്ഞാണ് തിരിച്ച് ഹോസ്റ്റലിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.