തൃശൂർ: ഒല്ലൂക്കര ബ്ലോക്കിലെ ദേശീയ സമ്പാദ്യപദ്ധതി ഏജൻറ് പുത്തൂര്‍ പണിക്കപ്പറമ്പില്‍ പി.ഐ. രാധ നിക്ഷേപകരിൽനിന്നും സ്വീകരിക്കുന്ന തുക പുത്തൂര്‍ പോസ്റ്റ് ഒാഫിസില്‍ നിക്ഷേപിക്കാതെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഒല്ലൂക്കര ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസര്‍ അറിയിച്ചു. ഇവര്‍ മുഖേന നിക്ഷേപം നടത്തരുത്. ഇവർ മുഖേന ഇടപാട് നടത്തിയിരുന്നവർ തുടര്‍ന്നുള്ള സേവനങ്ങള്‍ക്കായി മതിയായ രേഖ സഹിതം പുത്തൂര്‍ പോസ്റ്റ് ഓഫിസുമായും ബ്ലോക്ക് പഞ്ചായത്തുമായും ബന്ധപ്പെടണം. ഇത് സംബന്ധിച്ച പരാതി ഇൗമാസം 26നകം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തില്‍ രേഖാമൂലം നല്‍കണമെന്ന് ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.