എങ്കക്കാട് പുലിഭീതിയിൽ​ ; കാൽപാട് കണ്ടെത്തി

വടക്കാഞ്ചേരി: എങ്കക്കാട് രാത്രി പുലിയിറങ്ങിയതായി സംശയം. അകമല വനത്തി​െൻറ താഴ്വാരത്തിലുള്ള മാരാത്ത് കുന്ന് ഗ് രാമേത്താട് ചേർന്ന എങ്കക്കാട് പല സ്ഥലങ്ങളിലായി പുലിയുടെ കാൽപാടുകൾ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. കഴിഞ്ഞദിവസം എങ്കക്കാട് സി.പി. നമ്പീശൻ റോഡിൽ നിന്നും കാട്ടുപൂച്ചയെ പിടികൂടിയിരുന്നു. എന്നാൽ കാട്ടുപൂച്ചയുടെയും, പുലിയുടെയും കാൽപാട് വ്യത്യസ്തമാണ്. തുടർന്നും കാൽപാടുകൾ പ്രത്യക്ഷപ്പെട്ടതാണ് സംശയമുണ്ടാക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് അകമല ടവർ നിർമാണത്തിന് പോയ തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടിയത്രേ. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ടി.എൻ വീട്ടിൽ ബാദുഷ അകമല റെയിൽവേ മേൽപാലത്തിനു സമീപം റോഡിൽ ഏറെ നേരം കടുവയെ കണ്ടിരുന്നു. മേലേമ്പാട്ട് മുക്കിൽ കുട്ടികളുമായി രണ്ട് പുലികളിറങ്ങിയതായി അഭ്യൂഹമുണ്ടായിരുന്നു. മാരാത്ത് കുന്നിൽ ബൈക്ക് യാത്രികൻ പുലിയെ കണ്ടത്രേ. എങ്കക്കാടിൽ ടി.സി.വി റിപ്പോർട്ടർ അരുൺദാസി​െൻറ വീട്ടുമുറ്റത്തും കാൽപാടുകൾ കണ്ടിരുന്നു. എന്നാൽ വനംവകുപ്പ് അധികൃതർ ചില സ്ഥലങ്ങളിൽ പൂച്ചയാണെന്നും, കാട്ടുപൂച്ചയാണെന്നും, ചില സ്ഥലങ്ങളിൽ നായയാണെന്നും പറഞ്ഞ് ആശങ്കകൾ തള്ളിക്കളയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.