യു.എഫ്​.ബി.യു വിൽ ഭിന്നത ഉണ്ടാക്കാൻ കേന്ദ്രം

തൃശൂർ: വേതന പരിഷ്കരണത്തി​െൻറ പേരിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യു.എഫ്.ബി.യു(യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ്)വിൽ ഭിന്നതയുണ്ടാക്കാൻ കേന്ദ്ര സർക്കാറി​െൻറ ശ്രമം. ജീവനക്കാരുടെയും ഒാഫിസർമാരുടെയും സംഘടനകളെ രണ്ട് തട്ടിലാക്കി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വേതന പരിഷ്കരണ തീരുമാനമുണ്ടാക്കാനും അതി​െൻറ നേട്ടം കൊയ്യാനുമാണ് നീക്കം. ധനവകുപ്പിലെ ഉന്നതർ ബാങ്ക് മാനേജ്മ​െൻറുകളുടെ വേദിയായ െഎ.ബി.എയെ (ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ) ഉപയോഗിച്ച് ചില സംഘടന നേതാക്കളുടെ ഒത്താശയോടെയാണ് ഇൗ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ബാങ്ക് ജീവനക്കാരുടെ 11ാം വേതന പരിഷ്കരണമാണ് അനിശ്ചിതമായി നീളുന്നത്. പല വട്ടം നടന്ന ചർച്ച പരാജയപ്പെട്ടു. ആദ്യം രണ്ട് ശതമാനം മാത്രം വർധനവും പിന്നീട് ഒാരോ ബാങ്കിലും അതി​െൻറ ലാഭത്തിനൊത്ത ആനുകൂല്യവും എന്ന നിലപാടാണ് െഎ.ബി.എ സ്വീകരിച്ചതെങ്കിൽ ഇപ്പോൾ 10 ശതമാനം എന്ന് മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനിടക്ക്, സ്കെയിൽ മൂന്ന് വരെയുള്ള തസ്തികകൾ (സീനിയർ മാനേജർ) മാത്രം ശമ്പള പരിഷ്കരണത്തിന് പരിഗണിച്ചാൽ പോരെന്നും ജനറൽ മാനേജർ വരെ വേണമെന്നും ഒാഫിസർ സംഘടനയായ എ.െഎ.ബി.ഒ.സി (ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ) ആവശ്യപ്പെട്ടു. ഇതിനെ എൻ.ഒ.ബി.ഒ (നാഷനൽ ബാങ്ക് ഒാഫിസേഴ്സ് ഒാർഗനൈസേഷൻ) പിന്തുണച്ചു. ഇതി​െൻറ പേരിൽ ഇൗ രണ്ട് സംഘടനകളും യു.എഫ്.ബി.യു-െഎ.ബി.എ ചർച്ചകളിൽനിന്ന് കഴിഞ്ഞ രണ്ട് തവണയായി വിട്ട് നിൽക്കുകയാണ്. ജീവനക്കാരുടെ കാര്യത്തിൽ ചർച്ച തുടരാമെന്നും അവർക്ക് വേതന പരിഷ്കരണം നടപ്പാക്കാൻ തയാറാണെന്നുമാണ് െഎ.ബി.എ നിലപാട്. ഇതിന് കേന്ദ്ര ധനമന്ത്രിയുടെ പ്രേരണയുണ്ടെന്ന് പറയപ്പെടുന്നു. ജീവനക്കാരുടെ രണ്ട് പ്രബല സംഘടനകളും ഇൗ നിലപാടിലാണ്. മാർച്ച് ഒന്നിന് ചേർന്ന യു.എഫ്.ബി.യു യോഗത്തിൽ ഒാഫിസർ സംഘടനയെക്കൂടി പെങ്കടുപ്പിച്ച് യോഗം നടത്തണമെന്ന് ബെഫി (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ) ആവശ്യപ്പെട്ടു. ഇതിനിടക്ക് സ്കെയിൽ അഞ്ച് (അസി. ജനറൽ മാനേജർ) വരെ പരിഷ്കരിക്കാൻ െഎ.ബി.എ സമ്മതിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഒാഫിസർ സംഘടനയുടെ പുതിയ നിലപാട് അന്വേഷിക്കാതെ ചർച്ചയുമായി മുന്നോട്ട് പോകരുതെന്നാണ് ചില സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. യു.എഫ്.ബി.യു മാർച്ച് 13ന് യോഗം ചേരും. അതിൽ എ.െഎ.ബി.ഒ.സി പെങ്കടുക്കുമെന്നാണ് സൂചന. അതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കേന്ദ്രം ഉൾപ്പെടെ പലരും ഇക്കാര്യത്തിൽ നടത്തുന്ന നീക്കം വിഫലമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.