വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് സ്കൂൾ പ്രീ പ്രൈമറി വിഭാഗം സംഘടിപ്പിക്കുന്ന 'കിഡ് സൂക്ക' വിദ്യാഭ്യാസ പ്രദർശനം ശനിയ ാഴ്ച രാവിലെ 10 മുതൽ നാല് വരെ നടക്കും. മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും അവബോധം നൽകുന്നതാണ് പ്രദർശനം. 'അഴകാർന്ന പെരുമ്പടപ്പ്' പദ്ധതി ഉദ്ഘാടനം വടക്കേക്കാട്: ഹരിത കേരള മിഷെൻറ പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സൗഹൃദ ഗ്രാമം ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിൽ നടപ്പാക്കുന്ന 'അഴകാർന്ന പെരുമ്പടപ്പ്' പദ്ധതി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേൽനോട്ടം വഹിക്കുന്ന വേങ്ങേരി ഹരിത സ്ഥാപനവുമായുള്ള ധാരണ പത്രം സ്പീക്കർ കൈമാറി. മാനേജർ ടി.കെ. മോഹനൻ ഏറ്റുവാങ്ങി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനസ് അധ്യക്ഷത വഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് സുഹറ ബാബു, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ എം.എ. മോഹനൻ, സുബൈദ കരീം, വാർഡ് അംഗം എം. സുനിൽ, അസി. സെക്രട്ടറി തുളസീധരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് എന്നിവർ സംസാരിച്ചു. ഹരിത കർമസേന അംഗങ്ങൾക്ക് മിഷൻ കോഓഡിനേറ്റർ പി. രാജു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.