കുന്നംകുളം: ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. കാണിപ്പയ്യൂർ അന്നം കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വ്യാഴാഴ്ച രാത്രിയിലാണ് ചിറക്കൽ പരമേശ്വരൻ എന്ന ആന ഇടഞ്ഞത്. പാപ്പാനുമായി ഒരു യുവാവ് തർക്കം ഉണ്ടായതോടെയാണ് ആന തിരിഞ്ഞത്. പിന്നീട് ആനയെ തളച്ചു. പരിഭ്രാന്തരായി ഒാടിയ നിരവധി പേർക്ക് വീണ് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.