വി.എം. ഹസൻ മൗലവിയെ അനുസ്മരിച്ചു

കയ്പമംഗലം: ആശയ സംവാദങ്ങളെ പ്രോത്സാഹിപ്പിച്ച മനുഷ്യ സ്നേഹിയായ മതപണ്ഡിതനാണ് ഹസൻ മൗലവിയെന്ന് ഇ.ടി. ടൈസൻ എം.എൽ.എ. ക ഴിഞ്ഞ ദിവസം അന്തരിച്ച കാളമുറി വി.എം. ഹസൻ മൗലവിയുടെ പേരിൽ ജമാഅത്തെ ഇസ്ലാമി കാളമുറി ഹൽഖ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൽഖാ നാസിം പി.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.കെ. ശേഖരൻ, പി.എ. മുഹമ്മദാലി (കെ.പി.സി.സി അംഗം), പ്രഭാകരൻ തോണിപ്പറമ്പിൽ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് സി.ഐ. അബ്ദുൽഹമീദ്, കയ്പമംഗലം പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിൽ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ. ഷൈൻ, പി.കെ. മുത്തുക്കോയ തങ്ങൾ, പി.കെ. റാസിക്, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. മുഹമ്മദ്, കെ.വി. അബ്ദുൽഖാദർ, ഇ.എം. അമീൻ (ഖതീബ് കൗൺസിൽ), പി.കെ. ഗോപാലകൃഷ്ണൻ, എം.എസ്. ബാപ്പു, എം.പി. ഹൈദ്രോസ്, കെ.എ. സുലൈമാൻ, സി.എസ്. അഷ്റഫ്, പി.എം. ഉസ്മാൻ, കെ.എസ്. അബ്ദുൽ കരീം (വെൽഫെയർ പാർട്ടി), മോഹനൻ കണ്ടങ്ങത്ത്, സി.ജെ. സെയ്ത് മുഹമ്മദ്, പി.വി. ഇബ്രാഹിം, എം.എം. അബ്ദുറഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.