തിരുവമ്പാടി തിരുവുത്സവം: പള്ളിവേട്ട ഇന്ന്

തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ‍​െൻറ തിരുവുൽസവത്തി​െൻറ ഏഴാംനാളായ ശനിയാഴ്ച പള്ളിവേട്ട നടക്കും. രാവിലെ ഒമ്പതിന് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിമേളവും വൈകീട്ട് ആറിന് നാഗസ്വരവും പഞ്ചവാദ്യവും നടക്കും. ദീപക്കാഴ്ചക്ക് ശേഷം രാത്രി ഒമ്പതിന് പൂങ്കുന്നം ശിവക്ഷേത്ര നടയിലേക്ക് പള്ളിനായാട്ടിനായി പുറപ്പെടും. ഒമ്പതരയോടെ പള്ളിനായാട്ട് കഴിഞ്ഞ് മൂന്ന് ആനകളും പഞ്ചവാദ്യവുമായി തിരിച്ചെഴുന്നള്ളും. 12ന് ക്ഷേത്രനടയിൽ പാണ്ടിമേളവും, പിന്നീട് പള്ളിക്കുറുപ്പ് ചടങ്ങുകളും നടക്കും. ഞായറാഴ്ചയാണ് ആറാട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.