വേലൂർ: വൈദ്യുതി ലൈനിൽനിന്ന് തീപൊരി വീണ് കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ സൂക്ഷിച്ച വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. വേലൂർ പാടത്തിലെ ചിരിയങ്കണ്ടത്ത് എഡ്വിൻ, ഒലക്കേങ്കിൽ ബനഡിക്ട് എന്നിവരുടെ ഭൂമിയിൽ സൂക്ഷിച്ച വൈക്കോൽ കെട്ടുകളാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. വേലൂർ ആർ.എസ്.ആർ.വി സ്കൂൾ വിദ്യാർഥികൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് തീപടരുന്നത് തടയാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.