വീടുകയറി ആക്രമണം മൂന്ന് പേര്‍ക്കെതിരെ കേസ്

ഇരിങ്ങാലക്കുട: താണിശ്ശേരി വീട് കയറി ആക്രമിച്ച് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കാട്ടൂ ർ പൊലീസ് കേസെടുത്തു. പടിഞ്ഞാറെ കല്ലട ഹരിപുരം അമ്പലത്തിന് സമീപം ഊലിക്കല്‍ വീട്ടിൽ ബിനീഷിനെയാണ് മൂന്നംഗ സംഘം ബുധനാഴ്ച രാവിലെ പതിനൊന്നോടെ ആക്രമിച്ചത്. റോഡിലൂടെ അമിത വേഗതയിൽ ബൈക്കിൽ പഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിൽ താണിശ്ശേരി സ്വദേശികളായ സനൽ, വിഷ്ണുപ്രസാദ്, നിധീഷ് ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ ബിനീഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. താണിശ്ശേരി, മച്ച് സ​െൻറർ, ഹരിപുരം ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്ല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.