ജാമ്യമെടുത്ത് മുങ്ങിയ കൊലക്കേസ് പ്രതി എട്ട് വർഷത്തിനു ശേഷം പിടിയിൽ

തൃശൂർ: കൊലക്കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി എട്ട് വർഷത്തിനു ശേഷം പിടിയിലായി. ദേശമംഗലം സ്വദേശി പന്തായിൽ നിഷ ാദ് (37) ആണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2011ൽ മണൽ ലോറി ഡ്രൈവറായിരുന്ന നിഷാദ് ചിറ്റണ്ടയിൽ മണൽ ലോറി തടഞ്ഞ നാട്ടുകാരിൽ ഒരാളെ ലോറി ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കൊലപാതകത്തിനു ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി. പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ രണ്ടാം ഭാര്യക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്നു. തൃശൂർ ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.