തൃശൂർ: സൈക്കിളില്‍ 1300 കിലോമീറ്റര്‍ സഞ്ചരിച്ച് ബോധവത്കരണ ജീവന്‍ രക്ഷ യാത്ര നടത്തുന്ന സിവില്‍ പൊലീസ് ഓഫിസറായ ഷാജഹാന്‍ തൃശൂരിലും എത്തി. 'ഹെല്‍മെറ്റ് ധരിക്കൂ ജീവന്‍ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി 13 ദിവസം മുമ്പാണ് കൊല്ലം കുണ്ടറ സ്വദേശിയും സിവില്‍ പൊലീസ് ഓഫിസറുമായ ഷാജഹാന്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ സൈക്കിളില്‍ ഒറ്റക്ക് സഞ്ചരിച്ച് ബോധവത്കരണം നടത്തുന്നത്. 1645 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തിയ ഷാജഹാനെ കലക്ടര്‍ ടി.വി. അനുപമ സ്വീകരിച്ചു. ബോധവത്കരണ പരിപാടിയും കലക്ടര്‍ ഉദ്ഘാടനം ചെയ്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ നടത്തുന്ന ഈ രക്ഷയാത്രയുടെ ഫ്ലാഗ്ഓഫ് കഴിഞ്ഞ 10ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് നിര്‍വഹിച്ചത്. വെസ്റ്റ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അസി. എസ്.ഐ എന്‍.എസ്. ജോണ്‍സണ്‍, എ.എസ്. മനോജ്, നെല്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.