യു.പി: ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ഒരു മരണം

മുസഫർനഗർ (യു.പി): മുസഫർ നഗറിലെ ചേട്ടല ഗ്രാമത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. കുട്ടികൾ തമ്മിലുണ്ടായ തർക്കം മുതിർന്നവർ ഏറ്റെടുത്തതാണ് രണ്ട് സമുദായങ്ങൾക്കിടയിലെ ഏറ്റുമുട്ടലായി മാറിയതെന്ന് പൊലീസ് പറഞ്ഞു. രാജ്കുമാർ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ഉൗർജിതമാക്കി. തുടർ ആക്രമണങ്ങൾ തടയാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.