തൃശൂർ: എവുപ്രാസ്യമ്മയെ വിശുദ്ധയായി വാഴ്ത്തിയ ചടങ്ങിൽ പെങ്കടുക്കാൻ റോമിലേക്ക് യാത്ര ചെയ്ത വകയിൽ ചെലവായ 1.92 ലക്ഷം തിരിച്ച് പിടിക്കാൻ മുൻ മേയർ െഎ.പി. പോളിനും കൗൺസിലർ കിരൺ സി. ലാസറിനും എതിരെ കോർപറേഷൻ റവന്യൂ റിക്കവറി സ്വീകരിച്ചു. കോളിളക്കമുണ്ടാക്കാൻ പോന്ന നടപടി ബുധനാഴ്ച ചേരുന്ന കൗൺസിലിൽ ചർച്ചക്കെത്തും. തുക 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാൻ കോർപറേഷൻ ശിപാർശ ചെയ്തത് ജനുവരി 13ന് 'മാധ്യമം' റിേപ്പാർട്ട് ചെയ്്തിരുന്നു. രാജൻ പല്ലൻ മേയറായിരിക്കെയാണ് പോളും കിരണും റോമിലേക്ക് പറന്നത്. സർക്കാറിെൻറ പ്രതിനിധികളായി അന്നത്തെ മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, എം.പി. വിൻസെൻറ് എം.എൽ.എ തുടങ്ങിയവർക്കൊപ്പം തൃശൂർ മേയർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ, രാജൻ പല്ലന് യാത്രക്കുള്ള സാഹചര്യമായിരുന്നില്ല. തുടർന്ന് പോളിനെയും കിരണിനെയും പകരം അയക്കാൻ അന്ന് കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു. ഇതിന് സർക്കാറിെൻറ അംഗീകാരം വാങ്ങിയില്ല. അതാണ് തിരിച്ചടിയായത്. യാത്രക്കുള്ള തുക കോർപറേഷൻ ഫണ്ടിൽനിന്ന് മുൻകൂറായാണ് കൈപറ്റിയത്. നടപടി ക്രമക്കേടാണെന്ന് പിന്നീട് ഒാഡിറ്റ് വിഭാഗം കണ്ടെത്തി. തുക പലിശ സഹിതം ഇൗടാക്കണമെന്നും നിർദേശിച്ചു. തങ്ങളെ നടപടിയിൽനിന്ന് ഒഴിവാക്കണമെന്ന് സർക്കാറിനോട് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിലാണ് പോയതെന്ന് ഇവർ പറഞ്ഞു. അതിനിടെ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനെയും മന്ത്രി എ.സി. മൊയ്തീനെയും കണ്ട് പ്രശ്നം പരിഹരിക്കാനും ശ്രമം നടന്നു. ഇതിനിടെ മേയറുടെ ചേംബറിൽ നടന്ന ചർച്ചയിൽ പറഞ്ഞപ്രകാരം മൂന്ന് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഉത്തരവ് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ റവന്യൂ റിക്കവറി നടത്താൻ കോർപറേഷൻ കലക്ടറോട് ശിപാർശ ചെയ്തിരിക്കുന്നത്. തുക തിരിച്ചടക്കാൻ പലപ്പോഴായി കത്ത് നൽകിയിട്ടും പ്രതികരണമില്ലാതിരുന്നതിനാലാണ് റവന്യൂ റിക്കവറി നടപടിയെടുത്തതെന്ന് അജണ്ടയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് നടപടിയായതെന്നും അജണ്ട വ്യക്തമാക്കുന്നു. പ്രശ്നം കൗൺസിൽ യോഗത്തിൽ ബഹളത്തിന് ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.