ആരോഗ്യ സർവകലാശാല വാർത്തകൾ

പരീക്ഷ അപേക്ഷ തൃശൂർ: മാർച്ച് 18ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട്-ഒന്ന് റെഗുലർ ആൻഡ് സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 18 മുതൽ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 26 വരെയും സൂപ്പർ ഫൈനോടെ 28 വരെയുമാണ് സമയം. മാർച്ച് 13ന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -ഒന്ന് സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 13 മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 25 വരെയും രജിസ്ട്രേഷൻ നടത്താം. മാര്‍ച്ച്‌ 20ന് തുടങ്ങുന്ന രണ്ടാം വര്‍ഷ മാസ്റ്റർ ഓഫ് ഒപ്ടോമെട്രി സപ്ലിമ​െൻററി പരീക്ഷക്ക് ഫെബ്രുവരി 11 മുതൽ 20 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 25 വരെയുമാണ് സമയപരിധി. പരീക്ഷ തീയതി ചൊവ്വാഴ്ച തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി എം.എൽ.ടി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.