ജില്ല പഞ്ചായത്തിന്​ ആയിരത്തൊന്ന് പ്രതിഷേധ കത്ത്​

എറിയാട്: അഴീക്കോട് -മുനമ്പം കടത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സുരക്ഷിതമല്ലാത്ത ബോട്ട് സർവിസ് നിർത്തി ജങ്കാർ സർവിസ് പുനരാരംഭിക്കുക, ജോലിക്കിടെ കായലിൽ വീണു മരിച്ച ബോട്ടു ജീവനക്കാര​െൻറ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ച് അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് അധികൃതർക്ക് ആയിരത്തൊന്ന് പ്രതിഷേധ കത്തുകൾ അയച്ചു. ജങ്കാർ അടുപ്പിക്കുന്ന കോൺക്രീറ്റ് കുറ്റി ഒടിഞ്ഞ് കായലിൽ താഴ്ന്നതിനെ തുടർന്ന് എട്ടു മാസമായി സർവിസ് നിർത്തിയിരിക്കുകയാണ്. ജില്ല പഞ്ചായത്തി​െൻറ അലംഭാവമാണ് യാത്രാസ്തംഭനത്തിന് കാരണം. കാര സ​െൻററിൽ നടന്ന ചടങ്ങിൽ ജയിംസ് തെരുവിൽ അധ്യക്ഷത വഹിച്ചു. എ.വി. ബെന്നി, സുജ, സി.എ. സിറാജ്, രാജീവ്, സി.എസ്. ഹഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.