മതിലകം: മതിലകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അഞ്ചങ്ങാടി, ചന്ദന, അമ്പാടി, കട്ടൻബസാർ, വാഴൂർ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു. തണ്ണീർത്തടം: ഏകദിന സെമിനാർ കൊടുങ്ങല്ലൂർ: ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് എം.ഇ.എസ് അസ്മാബി കോളജ് ബോട്ടണി വിഭാഗം തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും തണ്ണീർത്തടങ്ങളുടെ അഭാവം കാലാവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും ഏകദിന സെമിനാർ സംഘടിപ്പിച്ചു. തീരദേശങ്ങളിലെ നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയാൽ വൻ വിപത്തായിരിക്കാം അഭിമുഖീകരിക്കേണ്ടി വരികയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ. എം.കെ. ഹരിനാരായണൻ പറഞ്ഞു. ഡോ. വി.എം. അസ്മ, ഡോ. ടി.പി. ഗിരിജ എന്നിവർ സംസാരിച്ചു. എടവിലങ്ങിൽ കോൺഗ്രസ് തമ്മിലടിയിൽ: നേട്ടം കൊയ്ത് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ: ഇടതുപക്ഷം ഭരിക്കുന്ന എടവിലങ്ങ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയെപ്പട്ടതിന് പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പൊട്ടിത്തെറിയിേലക്ക്. തിങ്കളാഴ്ച എടവിലങ്ങ് മണ്ഡലം കൂടി ഉൾപ്പെടുന്ന എറിയാട് േബ്ലാക്ക് േകാൺഗ്രസ് ഭാരവാഹികളുടെ യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. എടവിലങ്ങ് മണ്ഡലത്തിൽ ഉണ്ടായ സംഭവ വികാസങ്ങളിൽ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധമുണ്ടെന്ന് ഇവർ പറയുന്നു. എടവിലങ്ങ് മണ്ഡലം പ്രസിഡൻറ് കൂടിയായ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജി. അനിൽകുമാർ, സി.പി.എമ്മിെൻറ പ്രസിഡൻറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വൻ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. കോൺഗ്രസിെൻറ രണ്ട് അംഗങ്ങൾ പോലും വോട്ട് ചെയ്യാതെ ഇടതുപക്ഷത്തിന് അനുകൂലമായി നിലകൊണ്ടത് ഒരു വിഭാഗം കോൺഗ്രസുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. മേൽ ഘടകങ്ങളിലെ നേതാക്കളുടെ പിന്തുണയോടെയാണ് ഇവർ വിട്ട് നിന്നതെന്നാണ് ആരോപണം. എന്നാൽ അിവശ്വാസ പ്രമേയം കൊണ്ടുവരുന്നത് നേതൃത്വവുമായി ആലോചിച്ചില്ലെന്ന് മറുപക്ഷവും പറയുന്നു. പാർട്ടിയിലെ സംഭവ വികാസങ്ങൾക്കിടെ മണ്ഡലം വൈസ് പ്രസിഡൻറിനെ ജില്ല നേതൃത്വം സസ്പെൻഡ് െചയ്തു. ഇൗയിടെ അനിൽകുമാറിനെ മണ്ഡലം പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കി പകരം േജാളിക്ക് ചുമതല നൽകി. ഇതിന് പിറകെ വന്ന രാഹുൽ ഗാന്ധിയുടെ കൊച്ചി പരിപാടിയിലേക്ക് ചേരി തിരിഞ്ഞാണ് പ്രവർത്തകർ പോയത്. ഒൗദ്യോഗിക പക്ഷത്തേക്കാൾ ഇരട്ടിയിൽ കൂടുതൽ ആളുകളെ കൊണ്ടുപോയി മറുപക്ഷം ശക്തി തെളിയിക്കുകയും ചെയ്തു. സി.പി.എമ്മിെൻറ പ്രസിഡൻറിനും ബി.െജ.പിയുടെ വൈസ്പ്രസിഡൻറിനും എതിരായിരുന്നു കോൺഗ്രസിെൻറ അവിശ്വാസം. എന്നാൽ പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫ് സുരക്ഷിതമായി നിലനിർത്തി. ബി.ജെ.പിയെ പുറത്താക്കിയതിലൂടെ കൈവന്ന വൈസ്പ്രസിഡൻറ് സ്ഥാനം സി.പി.െഎക്ക് ലഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.