വെസ്​റ്റ്​ ഫോർട്ട് ആശുപത്രി ജീവനക്കാരുടെ സമരം എട്ടാം ദിവസത്തിലേക്ക്

തൃശൂർ: വെസ്റ്റ് ഫോർട്ട് ആശുപത്രി വനിത ജീവനക്കാരെ മാനേജ്മ​െൻറ് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ വായ മൂടിക്കെട്ടി പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം െചയ്തു. മിനിമം കൂലിവേതന പരിഷ്കാരം നടപ്പാക്കാത്തതിലും തൊഴിലാളികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ചുള്ള ജീവനക്കാരുടെ ആശുപത്രി പടിക്കലെ റിലേ നിരാഹാര സമരം എട്ടാം നാളിലേക്ക് കടന്നു. നാല് തവണ ചർച്ച നടെന്നങ്കിലും മാനേജ്മ​െൻറ് വിട്ടുവീഴ്ചക്ക് തയാറാവാത്തതിനാൽ പരിഹാരമാവാതെ തുടരുകയാണ്. സ്ത്രീ ജീവനക്കാരായ അറ്റൻഡർമാരെ രാത്രികാലങ്ങളിൽ ചുമടെടുപ്പിക്കുന്നുവെന്ന പരാതി ചർച്ചക്ക് വന്നപ്പോഴായിരുന്നു മാനേജ്മ​െൻറി​െൻറ ജീവനക്കാർക്ക് നേരെയുള്ള അധിക്ഷേപം. ഏഴാം നാളിലെ സമരത്തിൽ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ യൂനിറ്റ് പ്രസിഡൻറ് വിദ്യാസംഗീത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.