ആനുകൂല്യങ്ങളോടെ ബി.എഡ് എടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം -കെ.എ.ടി.എഫ്

പാവറട്ടി: ട്രെയിനിങ്ങില്ലാത്ത അറബി അധ്യാപകർക്ക് ആനുകൂല്യങ്ങളോടെ ബി.എഡ് എടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമ െന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സംഗമം ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ സ്ഥിരം നിയമനം നടത്തണം. ഹയർ സെക്കൻഡറിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കണം. സംവരണ അട്ടിമറിക്കെതിരെയും നിയമന അംഗീകാരം നീട്ടികൊണ്ട് പോകുന്നതിനെതിരെയുമുള്ള സമരവും വടകരയിൽ നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു. കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് മുഹ്സിൻ പാടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് മാഹിൻ ബാഖവി, എം.ഇ. അബ്ദുനാസർ, എം.എ. ഫൈസൽ, വനിത വിഭാഗം ചെയർപേഴ്സൻ എം.കെ. സഫിയ, കൺവീനർ കെ.എച്ച്. ജുമൈല, പി.പി. ജമാൽ, എൻ.വി. മുനീർ എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ സി. അനസ് ബാബു നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.