തൃശൂർ: ഭക്ഷ്യസംസ്കരണത്തിെൻറ മറവിൽ പാലക്കാട് വൈരംമട്ടിയിൽ ജലചൂഷണം നടത്താനുള്ള കൊക്കകോളയുടെ ശ്രമം യുവജനതാദൾ തടയുമെന്ന് എൽ.വൈ.ജെ.ഡി സംസ്ഥാന സമിതിയോഗം. ആലപ്പാട്ടെ കരിമണൽ ഖനനം അടിയന്തരമായി നിർത്തണമെന്നാവശ്യപ്പെട്ട യോഗം സ്ഥലം സന്ദർശിച്ച് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് പത്തംഗ സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.െക. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. എം.വി. ശ്യാം, അജി ഫ്രാൻസിസ്, അബ്ദുൽ സത്താർ, പി.സി. സന്തോഷ്, വി.കെ. ഖാലിദ്, രാമചന്ദ്രൻ കുയ്യണ്ടി, വാക്സറിൻ പെരേപ്പാടൻ, മേലാങ്കോട് സുനിൽ, ബൈജു പൂക്കുട്ടി, ഹംസ എടവന, സുരേഷ്ബാബു, അഭയ് ശങ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.