ഗുരുവായൂര്‍: നഗരസഭയുടെ ജലനയം രൂപവത്കരിക്കുന്നതിെൻറ ഭാഗമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ജല ഓഡിറ്റ് റിപ്പോര്‍ട്ട് തിങ്കളാഴ്ച നഗരസഭക്ക് കൈമാറും. രാവിലെ 11ന് ഇ.എം.എസ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ റിപ്പോര്‍ട്ട് ഏറ്റുവാങ്ങും. ആക്ടിങ് ചെയര്‍മാന്‍ കെ.പി. വിനോദ് അധ്യക്ഷത വഹിക്കും. മുന്‍ ചെയര്‍പേഴ്‌സൻ പ്രഫ. പി.കെ. ശാന്തകുമാരി ഉപഹാരം സമ്മാനിക്കും. കറുകുറ്റി എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയാണ് നഗരസഭക്ക് വേണ്ടി ഓഡിറ്റ് നടത്തിയത്. സംസ്ഥാനത്ത് ഒരു നഗരസഭ ആദ്യമായാണ് ജലനയം രൂപവത്കരിക്കുന്നതിനായി ജല ഓഡിറ്റ് നടത്തിയത്. നഗരസഭയുടെ വരുംവര്‍ഷങ്ങളിലെ ജലവിതരണ പദ്ധതികളെല്ലാം ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാകും. വര്‍ഷംതോറും മൂന്ന് കോടിയോളം തീര്‍ഥാടകരെത്തുന്ന ഗുരുവായൂരില്‍ ശുദ്ധജല ക്ഷാമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജലനയം രൂപവത്കരിക്കുന്നത്. 29.66 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭയിലെ ജനസംഖ്യ 70,216 ആണെങ്കിലും ഇവിടെയെത്തുന്ന കോടിക്കണക്കിന് വരുന്ന തീര്‍ഥാടകരെ പരിഗണിച്ചു വേണം നയം രൂപവത്കരിക്കാന്‍. ജലത്തിെൻറ ആവശ്യകതയും വിതരണവും അളന്നു തിട്ടപ്പെടുത്തുകയാണ് ഓഡിറ്റിലൂടെ ഉദ്ദേശിക്കുന്നത്. മഴയിലൂടെയും ജലവിതരണപദ്ധതികളിലൂടെയും കിണറുകളിലൂടെയും കുപ്പിവെള്ളം അടക്കമുള്ളവയിലൂടെയും ലഭ്യമായ വെള്ളത്തിെൻറ അളവും ഭാവിയിലെ ആവശ്യവും പരിഗണിച്ചാണ് നയ രൂപവത്കരണം നടത്തുകയെന്ന് നഗരസഭാധ്യക്ഷൻ കെ.പി. വിനോദ് പറഞ്ഞു. ജലവിതരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സഹകരണവും തേടിയിട്ടുണ്ട്. ഗാര്‍ഹിക, കാര്‍ഷിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങളും പ്രത്യേകം കണക്കാക്കുന്നുണ്ട്. ഗാര്‍ഹിക ജല ഉപയോഗവും സര്‍വേയിലൂടെ കണ്ടെത്തും. ഭൂഗര്‍ഭജല ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. ജലസുരക്ഷക്കുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.