ഗുരുവായൂര്‍: ചൂൽപുറത്തെ മാലിന്യ കേന്ദ്രം കാരണം ശുദ്ധജലം കിട്ടാക്കനിയായ ചൂൽപുറം - ഇരിങ്ങപ്പുറം നിവാസികൾക്ക് പ ുതുവർഷ സമ്മാനമായി കുടിവെള്ള പദ്ധതി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം വീടുകളിലെത്തിക്കുന്ന പദ്ധതി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ട്രഞ്ചിങ് ഗ്രൗണ്ടിനടുത്തുള്ള നാല്, 30, 31 വാര്‍ഡുകളിലെ 30 വീടുകളിലേക്കാണ് നഗരസഭയുടെ െചലവിൽ ഹൗസ് കണക്ഷൻ നൽകിയത്. നേരത്തെ പ്രഫ. പി.കെ. ശാന്തകുമാരി നഗരസഭാധ്യക്ഷയായിരിക്കെ ഈ പ്രദേശത്തുകാർക്ക് നൽകിയ ഉറപ്പായിരുന്നു വീടുകളിലേക്ക് കണക്ഷൻ നൽകുമെന്നത്. ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. തിങ്കളാഴ്ച രാവിലെ 10ന് കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആക്ടിങ് ചെയര്‍മാന്‍ കെ.പി. വിനോദ് അധ്യക്ഷത വഹിക്കും. അടുത്ത ഘട്ടമായി ഈ പ്രദേശത്തെ 20 വീടുകൾക്ക് കൂടി കണക്ഷൻ നൽകാൻ പദ്ധതിയുണ്ട്. മാലിന്യകേന്ദ്രത്തിെൻറ സാമീപ്യം മൂലം ഈ പ്രദേശത്ത് കിണർ കുഴിച്ചാലും ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.