ഗുരുവായൂര്‍: ദേശീയ പണിമുടക്കിെൻറ പ്രചാരണത്തിന് സംയുക്ത ട്രേഡ് യൂനിയൻ പൂക്കോട് മേഖല കമ്മിറ്റി കാൽനട ജാഥ സംഘട ിപ്പിച്ചു. മല്ലാട് സെൻററിൽ ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് മനീഷ് ഡേവിഡ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ടി.ബി. ദയാനന്ദൻ, വൈസ് ക്യാപ്റ്റൻ വി.കെ. വിമൽ, വി.വി. ഡൊമിനി, വി. അനൂപ്, ടി.കെ. സുനിൽ എന്നിവർ സംസാരിച്ചു. കോട്ടപ്പടി സെൻററിലെ സമാപന പൊതുയോഗം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ടി.എസ്. ഷെനിൽ ഉദ്ഘാടനം ചെയ്തു. ഐ.ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നാദ വിസ്മയം തീർത്ത് സംഗീത സമന്വയം ഗുരുവായൂർ: മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിലെ നടരാജ മണ്ഡപത്തിൽ വളയപ്പെട്ടി മലർവർണനും ശ്രുതിസാഗും ചേർന്ന് അവതരിപ്പിച്ച സംഗീത സമന്വയം നാദ വിസ്മയം തീർത്തു. സി.എസ്. അനൂപ് (വയലിൻ), രാഗേഷ് നെല്ലുവായ് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പക്കമേളക്കാരായി. രാവിലെ അഭിഷേകത്തിനു ശേഷം ഗുരുവായൂർ മണിസ്വാമിയുടെ ഭക്തിപ്രഭാഷണവും കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകവും ഉണ്ടായി. തിങ്കളാഴ്ച രാവിലെ 9.30ന് പ്രഫ. ജയലക്ഷ്മി ശർമയുടെ ഭക്തി പ്രഭാഷണം, വൈകീട്ട് 6.30ന് പിന്നണി ഗായകൻ ഗണേഷ് സുന്ദരം നയിക്കുന്ന ഭക്തിഗാനധാര എന്നിവ ഉണ്ടായിരിക്കും. മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന പ്രസാദ ഊട്ടിനും വൻതിരക്ക് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.