തൃശൂർ: ദലിത് യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ചിറയ്‌ക്കേകോട് പാണ്ടിപറമ്പില്‍ താമസിക്കുന്ന ശരത്തിനാണ് മർദ നമേറ്റത്. തലക്കും ചെവിക്കും പുറംഭാഗത്തും പരിക്കേറ്റ നിലയിൽ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവർഷദിനത്തിൽ രാത്രിയാണ് സംഭവം. വീട്ടിനടുത്ത് തെറിവിളിച്ചെന്നാരോപിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് ശരത് ആരോപിക്കുന്നു. എസ്.ഐ ഉൾപ്പെടെയുള്ളവർ ക്രൂരമായി മർദിച്ചെന്നും പുറത്തും കാലിനടിയിലും ലാത്തികൊണ്ടടിച്ചതായും മുഖ്യമന്ത്രിക്കും കലക്ടർക്കും മനുഷ്യാവകാശ കമീഷനും തിങ്കളാഴ്ച പരാതി നൽകുമെന്നും ശരത് പറഞ്ഞു. എന്നാൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിെൻറ മറുപടി. അടിപിടി കേസുകളിലെ പ്രതിയാണെന്നും പറഞ്ഞു. പുതുവത്സര ആഘോഷത്തിനിടെയുണ്ടായ ബഹളത്തിനിടെയാണ് ശരത്തിന് പരിക്കേറ്റതെന്നും മർദിച്ചിട്ടില്ലെന്നുമാണ്പൊലീസിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.