സ്കൂൾ വെബ് സൈറ്റ് ഉദ്ഘാടനം

ചേലക്കര: എസ്.എം.ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെബ് സൈറ്റ് യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെബ് സൈറ്റി​െൻറ സ്പോൺസറായ പൂർവ വിദ്യാർഥി ശ്രീകുമാർ മാമ്പറ്റയെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം ഇ. വേണുഗോപാല മേനോൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.കൃഷ്ണൻ, വാർഡ് മെമ്പർ ബിനി വിനോദ്, പ്രധാനാധ്യാപിക എം.ബേബി, പ്രിൻസിപ്പൽ ടി.പി. സുലൈമാൻ, ഡെപ്യൂട്ടി എച്ച്.എം വി.എം. വാസുദേവൻ, പി.ടി.എ പ്രസിഡൻറ് സി.സുരേഷ്, വികസന സമിതി വർക്കിങ് പ്രസിഡൻറ് എ. ബാലകൃഷ്ണൻ, അധ്യാപകരായ ജി. ജിതേഷ് ബിനു, എൻ.എ. ഗോപകുമാർ, പി.വി. ശിവപ്രകാശ്, കെ. സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി എ.കെ. ഉഷ എന്നിവർ സംസാരിച്ചു. www.smtghsschelakkara.org എന്നതാണ് വെബ് സൈറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.