എരുമപ്പെട്ടി: കടങ്ങോട് ഉണ്ണിമിശിഹ പള്ളിയിൽ കന്യകാമറിയത്തിെൻറയും സെബസ്ത്യാനോസിെൻറയും സംയുക്ത തിരുനാളിന് കൊടിയേറ്റി. കൊടിയേറ്റിനും തിരുക്കർമങ്ങൾക്കും ഇടവക വികാരി ഫാ. ഫെബിൻ കൂത്തൂർ മുഖ്യ കാർമികനായി. ജനുവരി 14,15 തീയതികളിലാണ് തിരുനാൾ ആഘോഷം. തിരുനാളിെൻറ മുന്നോടിയായുള്ള പത്ത് ദിവസത്തെ തിരുക്കർമങ്ങൾ തുടങ്ങി. കുടിവെള്ള പദ്ധതി വരവൂർ: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപെടുത്തി വെട്ടുക്കാട് കോളനി കുടിവെള്ള പദ്ധതി യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം െചയ്തു. കോളനിയിലെ 46 വീടുകളിലേക്ക് പദ്ധതി പ്രകാരം കുടിവെള്ളം ലഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് സി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കദീജ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ.മോഹനൻ, അംഗങ്ങളായ സി.ആർ.ഗീത, കെ.കെ.ബാബു, പി.രുഗ്മിണി എന്നിവർ സംസാരിച്ചു. സമൂഹ ചിത്രരചന വേലൂർ: 'ഗ്രാമകം 2019'നാടകോത്സവത്തിെൻറ പ്രചാരണാർഥം നടക്കുന്ന സമൂഹ ചിത്രരചന വേലൂർ ആർ.എസ്. ആർ.വി. എച്ച്. എസ് സ്കൂളിനു മുന്നിലെ തെരുവിൽ നടന്നു. ചിത്രകാരനും കാലടി സംസ്കൃത സർവകലാശാല ചിത്രകലാ വിഭാഗം മേധാവിയുമായ സാജു തുരുത്തിൽ ഉദ്ഘാടനം ചെയ്തു. ജോൺസൺ വേലൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ, ഗ്രാമകം ചെയർമാൻ വി.കെ. വിജയൻ, ജ്യോതി രാജ് എന്നിവർ സംസാരിച്ചു. ജയൻ പാത്രമംഗലം സ്വാഗതവും ശർമാജി നന്ദിയും പറഞ്ഞു. വൈകീട്ട് പുലിയന്നൂർ സെൻറ് തോമസ് യു.പി.സ്കൂളിൽ മാർഗി മധു ചാക്യാരുടെ നേതൃത്വത്തിലുള്ള മൂഴിക്കുളം നേപഥ്യ 'മായാസീതാങ്കം'കൂടിയാട്ടം അവതരിപ്പിച്ചു. ഏപ്രിൽ ആറ് മുതൽ പത്ത് വരെയാണ് നാടകോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.