കോലഴിയിൽ വീടിന് തീപിടിച്ചു

തൃശൂർ: കോലഴി സ​െൻററിൽ വീടിന് തീപിടിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടിൽ തീ കണ്ട് നാട്ടുകാർ ഫയർസ്റ്റേഷനിൽ വ ിവരമറിയിക്കുകയായിരുന്നു. കോലഴി പ്ലാവുവീട്ടിൽ മോഹ​െൻറ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന് തീപിടിച്ചതോടെ ഇവിടെ വാടകക്ക് താമസിച്ചിരുന്നയാൾ പുറത്തേക്ക് ഓടിപ്പോയി. തൃശൂരിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.