തൃശൂര്‍: കേരള സാഹിത്യ അക്കാദമി വളപ്പിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാൻറ് പ്രസിഡൻറ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാൻറ് പ്രവർത്തിപ്പിക്കുന്നത്. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ പുഷ്പജന്‍ കനാരത്ത്, പബ്ലിക്കേഷന്‍സ് ഓഫിസര്‍ ഇ.ഡി. ഡേവീസ്, ലൈബ്രേറിയന്‍ കെ. രാജേന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു. കോൺഗ്രസ് കൂട്ടധർണ ചെറുതുരുത്തി: ലൈഫ് - പ്രളയ ദുരിതാശ്വാസ പദ്ധതികൾ അട്ടിമറിച്ചു, ക്ഷേമ പെൻഷൻ വിതരണത്തിൽ ക്രമക്കേട് എന്നിവ ആരോപിച്ച് ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ഡി.സി.സി സെക്രട്ടറി ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.എസ്. ലക്ഷ്മണൻ, എം. മഞ്ജുള, സലിം മുഹമ്മദുകുട്ടി, സരസ്വതി റഹ്മത്ത്, സീന, അജിത, മുസ്തഫ, തലശ്ശേരി ഹക്കീം എന്നിവർ സംസാരിച്ചു. ഷറഫുദ്ധീൻ തങ്ങൾ സ്വാഗതവും ബഷീർ ദേശമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.