തൃശൂർ: വെള്ളിയാഴ്ച രാത്രി വിയ്യൂർ ജയിൽ മുറ്റം ഉത്സവ പറമ്പായിരുന്നു. തട്ടുകടകളും പാട്ട് മേളങ്ങളും സിനിമ പ്രദർശ നവും സ്റ്റേജ് പരിപാടികളുമൊക്കെ. വിയ്യൂർ ജയിലിലെ പുതുവർഷാഘോഷമായിരുന്നു ഇന്നലെ. ആഘോഷങ്ങളിൽ പ്രധാനം ജയിലിലെ ഫ്രീഡം മെലഡി മ്യൂസിക് ബാൻഡിെൻറ പരിപാടിയായിരുന്നു. വെനിസ്വല സ്വദേശിയായ വിക്ടർ ഡേവിഡിെൻറ റാപ്പ്സംഗീതം ഹർഷാരവത്തോടെയാണ് അന്തേവാസികളും ജയിലുദ്യോഗസ്ഥരും കുടുംബാംഗങ്ങളുമൊക്കെ ആസ്വദിച്ചത്. ഉദ്യോഗസ്ഥരും തടവുകാർക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. തടവുകാർക്ക് വീടിനെയും നാടിനെയും ഓർമപ്പെടുത്തുകയും അതിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്നും വഴിമാറി വിശാലമായ ലോകത്ത് ജീവിക്കുന്നതിെൻറ അമൂല്യത ബോധ്യപ്പെടുത്തുക എന്നീ കാര്യങ്ങൾ ഉദ്ദേശിച്ചാണ് പുതുമയുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.