മലാക്ക ദുരന്തം: ഞെട്ടൽ മാറാതെ നാട്ടുകാർ

വടക്കാഞ്ചേരി: അർധരാത്രി കാട്ടു തീ പോലെ പരന്ന ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് മലാക്ക ഗ്രാമവാസികൾ. പൊന്നോമനകളെയ ോർത്ത് നാട് ഒന്നാകെ തേങ്ങുമ്പോൾ ഗുരുതര പരിക്കേറ്റ അച്ഛനേയും അമ്മയേയും ജീവിതത്തിേലക്ക് തിരികെയെത്തിക്കാൻ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമത്തിന് നാടി​െൻറ പ്രാർഥനയും. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ഡാൻഫലിസി (10)നെയും രണ്ട് വയസ്സുള്ള െസലസ്മിയെയുമാണ് അഗ്നി വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രിയിലാണ് തെക്കുംകര പഞ്ചായത്തിലെ മലാക്ക കാര്യാട് റോഡിനു സമീപം താമസിക്കുന്ന ആച്ചക്കോട്ടിൽ വീട്ടിൽ ഡാേൻറാസ് ജോ- ബിന്ദു ദമ്പതികളുടെ അരുമ മക്കളായ ഇവർ അഗ്നിബാധയിലും പൊട്ടിത്തെറിയിലുംപെട്ടത്. മൂത്ത മകൾ സെലസ്നിയ നിസ്സാര പൊള്ളലേറ്റ് ചികിത്സയിലായിരുന്നെങ്കിലും വെള്ളിയാഴ്ച്ച ആശുപത്രി വിട്ടു. വീട്ടിൽ തീ പടർന്ന് പിഞ്ചു കുഞ്ഞുങ്ങളെ വിധി കവർന്ന സംഭവത്തി​െൻറ വ്യക്തത ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ആർക്കും ഒന്നും കൃത്യമായി പറയാൻ കഴിയുന്നില്ല. രാത്രി 9. 45 ഓടെ വീട്ടിനുള്ളിൽ നിന്ന് വലിയ ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. ഉടൻ തീഗോളം ഉയർന്നു. ഒപ്പം കൂട്ടനിലവിളികളും. ആദ്യ ഓടിയെത്തിയവർ ചെറുവത്തൂർ വർഗീസും, പല്ലിക്കാട്ടിൽ സതീഷും, നിഷാദുമാണ്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ നെേട്ടാട്ടമോടുന്ന ഡാേൻാസിെനയും ബിന്ദുവിനെയും കണ്ടതെന്ന് ഇവർ പറയുന്നു. എന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത വിധം തീ പടർന്ന് പിടിച്ചിരുന്നു. വീട് തീയിൽ അമർന്നിരുന്നു. അകത്തേക്ക് കടക്കാൻ സാധിക്കാത്ത വിധം പുകയും, ചൂടും. ഇതിനിടയിലും വീടിന് പുറത്തായിരുന്ന ഡാേൻറാസ് വീട്ടിനുള്ളിലേക്ക്കുതിച്ചെത്തി. പൊള്ളലേറ്റ് തളർന്ന് വീഴുകയായിരുന്നു ഈ പിതാവ്. ഇതോടെ ഡാേൻറാസിനേയും ബിന്ദുവിനേയും പുറത്തേക്കെത്തിച്ച നാട്ടുകാർ, മകൾ െസലസ്നിയയേയും, കാറിൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതമായി പരിക്കേറ്റ മാതാപിതാക്കളെ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ സ​െൻറർ ആശുപത്രിയിലേക്ക് മാറ്റി. അഗ്നി ശമനസേന സ്ഥലത്തെത്തുമ്പോഴേക്കും എല്ലാം കത്തി അമർന്നിരുന്നു. വടക്കാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാട് മുഴുവൻ കണ്ണീർ വാർക്കവെ കുരുന്നുകളെ മച്ചാട് സ​െൻറ് ആൻറണീസ് പള്ളി സെമിത്തേരിയിലെ മണ്ണ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.